കാഞ്ഞിരപ്പള്ളി :കാലത്തിനു മുന്നേ നടക്കുന്ന ആൽഫ ജനറേഷൻ യുഗത്തിൽ രക്ഷകർത്താക്കൾ മക്കളെ വളർത്തുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അലി ശാക്കിർ മുണ്ടേരി അഭിപ്രായപ്പെട്ടു.ലഹരിയുടെ വഴികൾ രഹസ്യമായിട്ടാണ് കുട്ടികളിൽ തുറക്കപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കാഞ്ഞിരപ്പള്ളി അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ ന്യൂജൻ അറിഞ്ഞതും അറി യേണ്ടതും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി ഐ നജീബ് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു .കെ.എം.എ നാസർ ,പി എം അദീബ് എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours