കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ലോറിയുടെ പുറകിലേയ്ക്ക് കാറിടിച്ച് കയറി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ലോറിയുടെ പുറകിലേയ്ക്ക് കാറിടിച്ച് കയറി. ഒരു കുട്ടിയുൾപ്പെടെ 4ശബരിമല തീർത്ഥാടകർക്കും,ഡ്രൈവർക്കും പരുക്കേറ്റു. ആന്ധ്രാപ്രദേശ് സ്വദേശികളായ തീർത്ഥാടകർക്കാണ് പരുക്കേറ്റത്..കാഞ്ഞിരപ്പള്ളി റാണി ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം.

റോഡ് വക്കിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അ പകടത്തിൽ പരുക്കേറ്റവരെല്ലാം ആന്ധ്രാപ്രദേശ് സ്വദേശികളായ തീർത്ഥാടകരാണ്.പ്രകാശം ജില്ലയിൽ താമസക്കാരായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38) ഇദ്ദേഹത്തിൻ്റെ മകൾ ലക്ഷ്മി റിഷിത (11), വാഹനത്തിൻ്റെ ഡ്രൈവർ ലക്ഷ്മി റെഡ്ഢി എന്നിവർക്കാണ് പരുക്കേറ്റത്.ഇതിൽ പ ശ്രീമൻ നാ രായണ, മണികണ്ഠൻ എന്നിവരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.അപകടമുണ്ടായ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തീർത്ഥാടക വാഹനത്തിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോ യതാണ് അപകടത്തിനിടയാക്കിയത്.

Share :

You May Also Like

More From Author

+ There are no comments

Add yours