സെൻ്റ് ഡോമിനിക്സ് കോളജ് വജ്ര ജൂബിലി സംഘാടക സമിതി നാളെ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വജ്ര ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 27ന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി മഹാസംഗമത്തിന് മുന്നോടിയായുള്ള വി പുലമായ സംഘാടക സമിതി 10 -ാം തീയതി ചൊവ്വാഴ്ച 2:00 മണിക്ക് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കലിന്‍റെ അധ്യക്ഷതയിൽ കോളേജിൽ ചേരും. പൂർവ്വ വിദ്യാ ർത്ഥി സംഘടന സെക്രട്ടറി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചർച്ചകൾ നയിക്കും. പൂർവ്വ വിദ്യാർത്ഥികളുടെ വ്യത്യസ്ത ബാച്ചുകളുടെ പ്രതിനിധികൾ പങ്കെടു ക്കും. ജനപ്രതിനിധികൾ, അധ്യാപകർ, സംരംഭകർ, കർഷകർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ പ്രവർത്തിക്കുന്ന എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സമിതിയി ലേക്ക് ക്ഷണിക്കുന്നതായി പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. മുൻ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിനിധികൾ പങ്കെടുക്കുന്നതാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours