നവംബർ 15, 16 17 തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കാ യുള്ള ചിത്രരചനാമൽസരം നടത്തി. മണിമല മുക്കട കമ്യൂണിറ്റി ഹാളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരം പ്രശസ്ത കാർട്ടൂണിസ്റ്റ് ഗോപാൽ മണിമല ഉദ്ഘാടനം ചെയ്തു.

വി എസ് അച്യുതാനന്ദൻ, കുഞ്ഞുണ്ണി മാഷ്, സുകുമാർ അഴീക്കോട് എന്നിവരുടെ കാരിക്കേച്ചർ വരച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. എൽ.പി., യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 78 വിദ്യാർത്ഥികൾ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ജയിംസ് പി സൈമൺ അദ്ധ്യക്ഷനായി. ജയശ്രീ ഗോപിദാസ്, ജി സുജിത്ത്, കെ.വി.രാജൻ, അനൂപ്.കെ. ബാലൻ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours