നിർദ്ദനരായ 3 കുടുംബങ്ങൾക്ക് വീട് വാങ്ങി നൽകി പഞ്ചായത്തംഗം മഞ്ജു മാത്യു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ മാനിടുംകുഴി ഭാഗത്ത് തികച്ചും നിർദ്ദനരായ 3 കുടുംബങ്ങൾക്ക് 4.5 സെന്റ് സ്ഥലവും അതിലുൾപ്പെടു ന്ന വീടും വാങ്ങി നൽകി വാർഡംഗം മഞ്ജു മാത്യു. വർഷങ്ങളായി ഇവർ സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ വാടക വീടുകളിലും ആറ്റ് പുറമ്പോക്കിലുമാണ് ക ഴിഞ്ഞ് വന്നിരുന്നത്.

ഇവരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ മഞ്ജു സൃഹൃത്തായ സജിതാ ഷാജിയുമായി ഈ കാര്യം സംസാരിക്കുകയും സജിതയും മറ്റൊരു സുഹൃത്തും ചേർന്ന് ഇവർ ക്ക് 13 ലക്ഷം മുടക്കി ഈ വീടും സ്ഥലവും വാങ്ങി നൽകുകയുമായിരുന്നു. ഇതിൻ്റെ ആധാര ചെല വടക്കം മഞ്ജുവാണ് നിർവഹിച്ചത്. മൂന്ന് കുടുംബാംഗങ്ങൾ ക്കു ള്ള ആധാര കൈമാറ്റത്തിൻ്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ നിർവഹിച്ചു. മാനിടുകുഴി അംഗനവാടിയിൽ വെച്ച് 20 വാർ ഡ് മെമ്പർ വി.പി രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 21ാം വാർഡംഗം മഞ്ജു മാത്യു, 13 -ാം വാർഡ് വാർഡംഗം നിസാ സലിം, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജോഷി ചെങ്ങളം, എം എം തോമസ്, സജി പിഞ്ചുവള്ളി തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വീടും സ്ഥലവും വാങ്ങി നൽകിയ സജിതാ ഷാജിക്ക് നാടിൻ്റെ സ്നേഹാദരവ് വാർഡംഗം മഞജു മാത്യു നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours