വാറന്റി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകിയില്ല, നിർമ്മാതാക്കൾക്ക് 8,000/- രൂപ പിഴ

Estimated read time 1 min read
Share :

വാറണ്ടി കാലയളവിൽ ടിവി പ്രവർത്തനരഹിതമായിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ച വരുത്തിയ ടിവി നിർമ്മാതാക്കൾ സേവനത്തിലെ ന്യൂനതയും അധാ ർമികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 5,000/- രൂപ നഷ്ടപരിഹാരവും 3,000/- രൂപ കോ ടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി ഉപഭോക്താവിന് നൽകണമെന്നും ഉത്തരവിട്ടു.

എറണാകുളം കോതമംഗലം സ്വദേശി സൗരവ് കുമാർ എൻ എ , സാംസങ് ഇന്ത്യ ലിമിറ്റഡ്നെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 15,200 രൂപ നൽകിയാണ് പരാതിക്കാരൻ എൽ ഇ ഡി ടിവി വാങ്ങിയത്. മൂന്നുവർഷത്തിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായതിനെ തുടർന്നാണ് എതിർകക്ഷിയെ സമീപിച്ചത്. എ ന്നാൽ വാറന്റി കാലയളവിനുള്ളിൽ തകരാർ ആയിട്ടും ടിവി റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു.

തുടർന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്. മൂന്നുവർഷത്തെ വാറന്റി കാലയ ളവിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായിട്ടും അത് നൽകാതിരുന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീ തിയുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.5000/- രൂപ നഷ്ടപരിഹാരവും 3000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് നൽകണമെന്ന് ഉത്തരവിട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours