മണിമല : കരിമ്പനക്കുളം തിരുഹൃദയ ഇടവകയുടെ ശതാബ്ദിയോടനുബന്ധിച്ച് തലപ്പള്ളിയായ മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിൽനിന്നും നടത്തിയ ജൂബിലി വിളംബര ദീപശിഖ പ്രയാണം നടത്തി. ഫൊറോനാ വികാരി വെരി. റവ. ഫാ മാത്യു താന്നിയത്തിൽ നിന്നും വികാരി ഫാ ജെയിംസ് കുന്നിൽ ജൂബിലി ക ൺവീനർ ബോബി കോട്ടയിൽ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി.
കരിക്കാട്ടൂർ കപ്പേളയിൽ കരിക്കാട്ടൂർ സെന്റ് ജെയിംസ് പള്ളി വികാരി ഫാ സണ്ണി പൊരിയത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പരിപാടികൾക്ക് ഫാ. ജെയിംസ് കുന്നിൽ ജനറൽ കൺവീനർ ബോബി ജേക്കബ് കോട്ടയിൽ ജോയിന്റ് കൺവീനർമാരായ മാത്യു ജോസഫ് വെച്ചൂപടിഞ്ഞാറേതിൽ, ജോസഫ് ആന്റണി കുബ്ലവനാൽ, കൈക്കാരന്മാരായ ജയ്മോൻ ജോസഫ് ചേക്കായിൽ, ബിജു ആന്റണി മാതിരംപള്ളിൽ, ജോസഫ് ഇട്ടിച്ചെറിയ വെള്ളപ്ലമുറിയിൽ എന്നിവർ നേതൃ ത്വം നൽകി 2024 നവംബർ 17 ഞായറാഴ്ച ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പിതാവ് ഒരു വര്ഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതാണ്.

+ There are no comments
Add yours