മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 7ന് പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു തൈ നടാം ” പദ്ധതി വെള്ളിയാഴ്ച മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹ യർ സെക്കൻ്ററിസ്കൂളിൽ നടത്തി. പി. റ്റി.എ വൈസ് പ്രസിഡൻ്റ് പി.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പി.റ്റി.എ പ്രസിഡൻ്റ് കെ.റ്റി.സനിൽ ഉത്ഘാടനം ചെയ്തു.
നവതി ആഘോഷസമതി സെക്രട്ടറി സുനിൽ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ: ഡി.ജെ സതീഷ്, പ്രഥമ അധ്യാപകൻ എം.പി. രാജേഷ് എ ന്നിവർ ചേർന്ന് വൃക്ഷ തൈകൾ ഏറ്റുവാങ്ങി. രാജേഷ് മലയിൽ, അധ്യാപകരായ കെ.എസ് സുനിൽ, ആൻ്റണി ജോസഫ്, ഡോ:അനഘ എം.ജി, കായിക താരം ജ്യോ തി ഷ് കുമാർ , സുഷിത പൂമര തണൽഎന്നിവർ സംസാരിച്ചു. അശോകം, ആര്യവേപ്പ്, സീതപ്പഴം തുടങ്ങിയ വൃക്ഷ തൈകൾ അധ്യാപകരും വിദ്യാർത്ഥികളും ചേ ർന്ന് നട്ടു. ടീച്ചറുടെ പരിസ്ഥിതികാവ്യമായ ഒരു തൈനടാം എന്ന കവിത കുട്ടികൾ ചേർന്ന് പാടി.

+ There are no comments
Add yours