കാഞ്ഞിരപ്പള്ളി: ബാങ്കുകളിൽ ഒഴിവുള്ള മുഴുവൻ തസ്തികളിലേക്കും നിയമനം നടത്തണമെന്നും അൻപതുവയസ് കഴിഞ്ഞ ജീവനക്കാരുടെയും ഓഫീസർമാരു ടെയും പ്രവർത്തനക്ഷമത അളന്ന് ജീവനക്കാരെ ഒഴിവാക്കാനായി കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ബി.ഇ.എഫ്.ഐ.കാഞ്ഞിരപ്പള്ളി ഏ രിയസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് വി.പി.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. കെ.രാജഗോപാൽ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് നിയാസ്, രാഹുൽ എസ്.നായർ, കെ.ശശിചന്ദ്രൻ, പി.എസ്.നിതീഷ്, സി.പി.ഉമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോഫി പി.ജോസ്(പ്രസി.), ജിതിൻ ജോർജ്, സി.പി.ഉമേഷ്(വൈ.പ്രസി.), രാഹുൽ എസ്.നായർ(സെക്ര.), മനു കെ.വിജയൻ, ഷിജോ സെബാസ്റ്റ്യൻ(ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

+ There are no comments
Add yours