മുണ്ടക്കയം : വർഷങ്ങളായി ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന മടുക്ക ചകിരിമേട് പട്ടികവർഗ്ഗ സങ്കേതത്തിലെ 94-)o നമ്പർ അംഗൻവാടിക്ക് പട്ടികവർഗ്ഗ വിക സന വകുപ്പ് മുഖേന പതിനേഴ് ലക്ഷത്തി എൺപതിനായിരം ലക്ഷം രൂപ അനുവദിച്ച് പുതിയ അംഗൻവാടി കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാ ടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, ഐടിഡിപി ജില്ലാ പ്രോജക്ട് ഓഫീസർ സജു എസ്, കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി പ്രകാശ്, വാർഡ് മെമ്പർ ജയദേവൻ കൊടിത്തോട്ടം, മറ്റ് പഞ്ചായത്ത് അംഗങ്ങളായ സ ന്ധ്യാ വിനോദ്, ഗിരിജ സുശീലൻ, സിനു സോമൻ, ലത സുശീലൻ, പി.എൻ സുകുമാരൻ, ടോംസ് കുര്യൻ, തോമസ് ചാക്കോ, ഷീബ ഷിബു, സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരായ പി.കെ സുധീർ, തോമസ് മാണി കുമ്പുക്കൽ, വി എൻ പീതാംബരൻ, ഊരുകൂട്ടം പ്രസിഡന്റ് മോഹനൻ, സിഡിപിഒ ഗീത പി. കെ, ഐസിഡി എസ് സൂപ്പർവൈസർ ജെനിറ്റ് ജെയിംസ്, സിഡിഎസ് മെമ്പർ ഷീന സന്തോഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജി. പി, എന്നിവർ സംസാരിച്ചു.

22 വർഷങ്ങൾക്കു മുൻപ് മടുക്ക ചകിരിമേട്ടിൽ ഇരുപതോളം പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിച്ച് പട്ടിക വർഗ സങ്കേതം സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ രുടെ പൊതു ആവശ്യങ്ങൾക്കായി അനുവദിക്കപ്പെട്ടിരുന്ന സ്ഥലം റവന്യൂ വകുപ്പിന്റെ പേരിൽ നിലനിന്നിരുന്നതിനാൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിർ മ്മാണ പ്രവർത്തികൾ അവിടെ നടത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് സമീപകാലത്ത് ഈ പ്രശ്നം മനസ്സിലാക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻ കൈയെടുത്ത് റവന്യൂ വകുപ്പിൽ നിന്നും പട്ടികവർഗ്ഗ സങ്കേതത്തോട് അനുബന്ധിച്ചുള്ള 15 സെന്റ് സ്ഥലം പട്ടികവർഗ്ഗ വികസന വകുപ്പിന് സർക്കാർ ഉത്തരവി ലൂടെ വിട്ടു നൽകിക്കുകയും തുടർന്ന് വിവിധ വികസന ആവശ്യങ്ങൾക്ക് വേണ്ടി പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും ഒരു കോടി രൂപ അനുവദിപ്പിക്കുകയും ആയിരുന്നു. ഈ തുകയിൽ നിന്നും പണം വകയുരിത്തി ഈ പ്രദേശത്ത് റോഡുകൾ കോൺക്രീറ്റ് ചെയ്യുകയും കുടിവെള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഇതി ൽ നിന്നും 17.80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ അംഗൻവാടി നിർമ്മാണവും പൂർത്തീകരിച്ചത്. ഇനി പ്രദേശവാസികളുടെ ആവശ്യത്തിനായി ഒരു കമ്മ്യൂ ണിറ്റി ഹാളും നിർമ്മിക്കുമെന്ന് എംഎൽഎ അറിയിച്ചു. തികച്ചും അപര്യാപ്തതകളുടെ നടുവിൽ ഒരു വീടിനോട് അനുബന്ധിച്ചുള്ള ഷെഡിൽ വർഷങ്ങളായി അം ഗൻവാടി കുട്ടികൾ അരക്ഷിതാവസ്ഥയിൽ പഠനം നടത്തിയിരുന്ന ദുരിതത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്.

+ There are no comments
Add yours