കാഞ്ഞിരപ്പള്ളി തമ്പലക്കാട് മഞ്ചക്കുഴി റോഡില്‍ ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് ഗതാഗതം താറുമാറായി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി തമ്പലക്കാട് മഞ്ചക്കുഴി റോഡില്‍ ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് ഗതാഗതം താറുമാറായി.  കാഞ്ഞിരപ്പള്ളി മുതല്‍ മഞ്ചക്കുഴി വരെയുള്ള 12 കിലോ മീറ്റര്‍ ഭാഗത്താണ് വിവിധയിടങ്ങളില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുവശങ്ങളിലും കാട് കയറിക്കിടക്കുന്ന റോഡില്‍ രാത്രികാല യാത്രക്കാര്‍ക്ക് വെളിച്ച വുമില്ല. മഴപെയ്താല്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളടക്കം കുഴിയില്‍ ചാടി അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതോടെ പാലാ-പൊന്‍കുന്നം റോഡില്‍ നിന്ന് എളുപ്പമാര്‍ഗ്ഗം കാഞ്ഞിരപ്പള്ളി പട്ടണത്തിലെത്താന്‍ തീര്‍ത്ഥാടകരും ഉപയോഗിക്കുന്ന റോഡാ ണിത്.

ചെറിയ കുഴികളിലെ ടാറിങ് ഇളകി വലുതാകുന്ന നിലയിലുമാണ്. വെളിച്ചമില്ലാത്തതിനാല്‍ റോഡരുകിലും സ്വകാര്യ തോട്ടങ്ങളിലേക്കും മാലിന്യം തള്ളുന്നതും പതിവാണ് ഈ റോഡില്‍. അറവ് ശാലകളിലെ മാലിന്യങ്ങളടക്കം തള്ളുന്നതിനാല്‍ ദുര്‍ഗന്ധവുമുള്ള സ്ഥിതിയാണ്. സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും നിര വധി സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്ന റോഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours