100 ടൺ അരി മറിച്ചുവിറ്റു; മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറിക്കും‌‌ ക്ലാർക്കിനും കഠിനതടവ്

Estimated read time 1 min read
Share :

സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറി പി.കെ.സോമൻ, ക്ലാർക്കായിരുന്ന പി.കെ.റഷീദ് എന്നിവരെ 10 വർഷം വീതം കഠിനതടവിനു കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചു. 3 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ഉത്തരവുണ്ട്. 2003-2006ൽ മുണ്ടക്കയം ടൗൺ ബൈപാസ് റോഡി ന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ നടത്തിപ്പിനായി ഡിസ്ട്രിക്ട് റൂറൽ ഡവലപ്മെന്റ് ഏജൻസിവഴി 100 ടൺ അരി മുണ്ടക്കയം പഞ്ചായത്തിന് അനു വദിച്ചിരുന്നു. ബൈപാസ് പണി ഉപേക്ഷിച്ചപ്പോൾ, അരി അന്നു സെക്രട്ടറിയായിരുന്ന പി.കെ.സോമനും ക്ലാർക്കായിരുന്ന പി.കെ.റഷീദും ചേർന്നു മറിച്ച് വിറ്റതിനാ ൽ സർക്കാരിന് 12,33,765 രൂപ നഷ്ടമുണ്ടായെന്നാണു കേസ്. മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോട്ടയം വിജിലൻസ് യൂണി റ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് ഹാജരായി.

Share :

You May Also Like

More From Author

+ There are no comments

Add yours