വീ കെയര്‍ സെന്ററിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സദ്ഗമയ എബിലിറ്റി ഫെസ്റ്റ്

Estimated read time 1 min read
Share :

വീകെയര്‍ സെന്ററിന്റെ  ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴൂര്‍ 19-ാം  മൈലിലുള്ള എയ്ഞ്ചല്‍സ് വില്ലേജില്‍  സദ്ഗമയ എബിലിറ്റി ഫെസ്റ്റ് 2025 നടക്കും. ഭിന്നശേഷി മേഖലയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള വിജ്ഞാനപ്രദവും വിനോദകരവുമായ നാലു ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനമാണ് സദ്ഗമയ എബിലിറ്റി ഫെസ്റ്റ്.

സെന്ററിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തയാറാക്കിയ ലോഗോ   കാഞ്ഞിരപ്പള്ളി രൂപത ബിഷ് മാര്‍ ജോസ് പുളിക്കല്‍, മുന്‍ ബിഷപ് മാര്‍ മാത്യു അറ യ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍,  ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ആശാ നി ലയം സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍  സിസ്റ്റര്‍ ലിറ്റി സേവ്യര്‍  എസ്.സി.ജെ.ജി., അധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours