പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തില്‍ സഹവാസ ക്യാമ്പിന് തുടക്കമായി

Estimated read time 0 min read
Share :

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സഹവാസ ക്യാ മ്പ് ആരംഭിച്ചു. പുഞ്ചവയൽ സെന്റ്‌. സെബാസ്റ്റൃൻ പള്ളി വികാരി ഫാ. മാത്യു പുത്തൻപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുണ്ടക്കയം ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ പി കെ പ്രദീപ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സി വി അനില്‍ കുമാര്‍, ബെന്നി ചേറ്റുകുഴി, ദിലീഷ്ദിവാകാരന്‍, പ്രസന്ന ഷിബു, സി സി തോമസ്‌, ജോമോന്‍ വഴപ്പനാടിയില്‍, പ്രോഗ്രാം, കൺവീനർമാരായ ഫാ. ജോസഫ് വഴപ്പനാ ടിയില്‍, ഫാ. ജോസഫ് മൈലാടിയില്‍, സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, സുപർണ്ണ രാജു, ബോബി കെ മാത്യു, ശരണ്യ കെ.എം, അഞ്ജലി ബോബി തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ചുദിവസം സമൂഹത്തോടൊപ്പം വസിച്ച് പൊതുസമൂഹത്തെ മനസ്സിലാക്കുന്നതോടൊപ്പം സാംസ്കാരിക പരിപാടികളും, സംവാദങ്ങളും, പ്രോജക്ട് രൂപീകരണ ചർച്ചകളും, പരിപാടിയുടെ ഭാഗമായി സാമൂഹിക, സാമ്പത്തിക സർവ്വേയും, ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംബന്ധമായ അവബോധ ക്ലാസുകള്‍, സ്വീകരിക്കേണ്ട മുൻകരുതലുകള്‍, മദ്യവും മയക്കുമരുന്നും വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ അവബോധം നൽകുന്നതിനായി ഫ്ലാഷ് മോബുകള്‍, പൊതു വീഥികളുടെയും, പൊതുസ്ഥാപനങ്ങളുടെയു, വന്യജീവി ആക്രമണ ഭീഷണിയുള്ള പ്രദേശമായതിനാൽ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായമാ കുന്ന വിധത്തില്‍ സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗും, മാനസികാരോഗ്യ ക്ലാസുകളും, തുടര്‍ന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours