ഓണമിങ്ങെത്തി; ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്; 380 രൂപയാണ് ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില

Estimated read time 0 min read
Share :
ഓണമിങ്ങെത്തി, ഓണവിപണിയും സജീവമായിക്കഴിഞ്ഞു. ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്. വിലയിൽ നേ രിയ വർധനവുണ്ട് പക്ഷേ കച്ചവടത്തെ ഇ തൊന്നും ബാധിച്ചിട്ടേയില്ല. പറഞ്ഞു വരുന്നത് ഉപ്പേരിവിപണിയെപ്പറ്റിയാണ്. 380 രൂപയാണ് ഇത്തവണ ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില.കഴിഞ്ഞ ത വണ ഇത് 340 രൂപ മുതൽ 360 രൂപ വരെയായിരുന്നു .വെളിച്ചെണ്ണയ്ക്കും നേന്ത്ര കായ്ക്കും ഉണ്ടായ വിലവർധനവ്  ഉപ്പേരി യുടെ വിലയിലും ചെറുതായി ഇത്തവണ പ്രതിഫലിച്ചിട്ടുണ്ട്.
ഏത്തയ്ക്കായ്ക്ക് ഇത്തവണ വില 50 രൂപയാണ് കിലോയ്ക്ക് വില.വെളിച്ചെണ്ണയ്ക്ക് 200 രൂപയും. .ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്ന ഉപ്പേരിക്കാണ് രുചി കൂടുതൽ എന്നിരിക്കെ ഇതിനാണ് എല്ലാവർഷവും എന്നതുപോലെ ഇത്തവണയും ആവശ്യക്കാരേറെ.ആവശ്യക്കാരുടെ മുൻപിൽ ഉടൻ വറുത്ത് നൽകുന്ന കടകളി ൽ ഓണത്തോടടുക്കുമ്പോൾ ഉപ്പേരിയ്ക്കും ശർക്കരവരട്ടിയ്ക്കും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ക്ക് കുറവുണ്ടെങ്കിലും ഉപ്പേരി വിപണിയെ പക്ഷേ ഇതൊന്നും ബാധിച്ചിട്ടേയില്ല. വിവിധ സംഘടനകൾ തയ്യാറാക്കുന്ന ഓണക്കിറ്റിലും ഉപ്പേരി തന്നെയാണ് താരം. ഓ ണാഘോഷങ്ങൾ സജീവമാകുമ്പോൾ പ്രധാന വിഭവമായ ഉപ്പേരിയ്ക്കും ശർക്കവരട്ടിയ്ക്കും അതുകൊണ്ട് തന്നെ ആവശ്യക്കാരേറിക്കഴിഞ്ഞു.
പ്രതിസന്ധികൾ ഏതൊക്കെ വന്നാലും ഓണാഘോഷങ്ങൾക്ക് ഒരു കുറവും വരുത്താൻ മലയാളി എന്തായാലും ഒരുക്കമല്ല. അത് കൊണ്ട് തന്നെ ഉപ്പേരി വിപണിയി ലെ ഉണർവ് സമസ്ത മേഖലയിലും ഉണ്ടാകും എന്ന പ്രതീക്ഷയാണ് മറ്റെല്ലാ വ്യാപാരികൾക്കും.
Share :

You May Also Like

More From Author

+ There are no comments

Add yours