പെരുവന്താനം ഗ്രാമ പഞ്ചായത്തു മെമ്പർ എബിൻ വർക്കിയാണ് ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസം ഇല്ലാതെ വിവിധ വിഷയങ്ങളിൽ വിവരാവ കാശത്തിനു അപേക്ഷ നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ ഭരണം നടത്തുന്ന ഗ്രാമ പഞ്ചായത്തു ഭരണത്തിനെതിരെ ഭരണ കക്ഷിയിലുള്ള മെമ്പർ തന്നെയാണ് വിവരാവകാശ അപേക്ഷ നൽകിയിരിക്കുന്നത്. ഇത് കോൺഗ്രസിനുള്ളിലെ രൂക്ഷമായ ഉൾപ്പോര് തുറന്നുകാട്ടുകയാണ്.

കഴിഞ്ഞ കുറെ നാളുകളായി എബിൻ വർക്കിയും ഒപ്പമുള്ള മെമ്പർമാരും പ്രതിപക്ഷമായാണ് ഭരണ സമതിക്കെതിരെ പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം. എബിൻ വർക്കിക്കു ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡണ്ട് ആവാൻ പാർട്ടി നേതൃത്വം അനുമതി നൽകാത്തതുമായുള്ള തർക്കങ്ങളുടെ കൂടെ തുടർച്ചയാണ് ഇപ്പോ ഴത്തെ വിവരാവകാശത്തിനു പിന്നലെന്നും ആരോപണമുണ്ട്.

+ There are no comments
Add yours