ബിസിനസിൽ നിന്ന് കൃഷിയിടത്തിലേക്ക് തിരിഞ്ഞതോടെ മനസിന് സന്തോഷവും ഉണർവും

Estimated read time 1 min read
Share :

ബിസിനസിൽ നിന്ന് കൃഷിയിടത്തിലേക്ക് തിരിഞ്ഞതോടെ മനസിന് സന്തോഷവും ഉണർവും; പിന്നാലെ മികച്ച കർഷകനുള്ള അവാർഡും; ഡോ മിനിക്ക് ഹാപ്പിയാണ്.

 

വർഷങ്ങളായി കണ്ണൂരിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന പയ്യമ്പള്ളിയിൽ പി.എ ഡോമിനിക്ക് ഇന്ന് അതെല്ലാം ഉപേക്ഷിച്ച് കാർഷിക രംഗത്ത് സജീവ മാണ്. 4 വർഷം മുമ്പ് കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു വരുമ്പോൾ മനസിൽ നിറയെ കൃഷിയായിരുന്നു. മണ്ണംപ്ലാവിൽ 60 സെൻ്റ് സ്ഥലം വാങ്ങി വീട് പണിയാരംഭി ച്ചതിനൊപ്പം തന്നെ കൃഷിയിടവും ഒരുക്കുവാൻ തുടങ്ങി. പറമ്പിലെ റബ്ബർ മരങ്ങൾ വെട്ടിമാറ്റി പകരം ഫലവൃക്ഷ തൈകളാണ് പ്രാധാനമായും നട്ട് പിടിപ്പിച്ചത്. മ ലേഷ്യൻ കുള്ളൻ തെങ്ങ്, കമുക്, പ്ലാവ്, മാവ്, റംബൂട്ടാൻ, മംഗോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട്, പേര, കറിപ്ലാവ്, ചാമ്പ,സപ്പോട്ടാ , ചീര, വാഴ, പപ്പായ, കറിവേപ്പ്, കാന്താരി, ഓ റഞ്ച്, ചെറുനാരകവും വിവിധ പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും ഉൾപ്പെടെയാണ് നട്ട് വളർത്തിയത്. ഭൂമിയുടെ ഘടന മാറ്റാതെ തട്ട് തട്ടായി കൈയ്യാലയും നിർ മ്മിച്ചാണ് മനോഹരമായ കൃഷിയിടം ഒരുക്കിയിരിക്കുന്നത്.

കൃഷിയിടം ഒരുക്കുന്നതിനൊപ്പം നനസൗകര്യത്തിനായി പ്രത്യേകം കിണറും നിർമ്മിച്ചു. ദിവസവും രാവിലെ ഒന്നു മുതൽ 2 മണിക്കൂർ വരെ പറമ്പിൽ ജോലി ചെ യ്യുന്ന ഡോമിനിക്ക് ശുചിത്വത്തിന് പ്രാധാന്യം നൽകി പറമ്പും പരിസരവും എപ്പോഴും കാടുകയറാതെ വൃത്തിയായി സൂക്ഷിക്കുന്നുമുണ്ട്. സമീപത്ത് കൂടി തോടു ള്ളതിനാൽ ജല ലഭ്യത ഉറപ്പാണ്. തെങ്ങിൽ നിന്നും മറ്റും വരുമാനം ലഭിച്ചു തുടങ്ങി. ബിസിനസിൻ്റെ ടെൻഷനിൽ നിന്നും കൃഷിയിലേക്ക് തിരിഞ്ഞതോടെ ഏറെ മ നസമാധാനം ലഭിച്ചതായി ഡോമിനിക്ക് പറയുന്നു.

മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് കൃഷിടങ്ങളെ മാറ്റുവാനും ഫാം ടൂറിസത്തിലൂടെ സഞ്ചാരികളെ ആകർഷിക്കുവാനുമാണ് ഡോമിനിക്ക് പദ്ധതിയിടുന്നത്. ഇ പ്പോൾ തന്നെ കല്യാണ പാർട്ടികളും മറ്റും വീഡിയോയും ഫോട്ടോയും ചിത്രീകരിക്കുവാൻ ഇവിടെ എത്തുന്നുണ്ട്. സിനിമാ ചിത്രീകരണത്തിനും ആളുകൾ ബന്ധ പ്പെടുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. ബിസിനസിൻ്റെ ടെൻഷനിൽ നിന്നും കൃഷിയിലേക്ക് കടന്നതോടെ മനസിന് ഏറെ സന്തോഷവും ഉണർവും ലഭിച്ചതായി ഡോമിനിക്ക് പറയുന്നു. പിന്നാലെ മികച്ച കർഷകനുള്ള ഈ വർഷത്തെ കൃഷിഭവൻ്റെ അവാർഡും തേടിയെത്തിയതോടെ ഡോമിനിക്ക് ഡബിൾ ഹാപ്പിയാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours