എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരി.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്നയെ കാ ണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജസ്നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ലോഡ്‌ജിൽ കണ്ടതായാണ് ഇവർ വെളിപ്പെടുത്തിയത്.

അഞ്ജാതനായ മറ്റൊരു യുവാവും, പെൺകുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നതായി ജീവനക്കാരി പറയുന്നു. വെളുത്തു മെലിഞ്ഞ പെൺകുട്ടി റോസ് നിറത്തി ലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ടായിരുന്നതായും ഇവർ പറയുന്നു. പല്ലിൽ കമ്പി ഇട്ടിരുന്നത് കൊണ്ടാണ് സം ശയം പിന്നീട് തോന്നിയത്.
തുടർന്ന് പത്രത്തിലും മറ്റും വന്ന ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞത്. കാണാതാകുന്ന ദിവസങ്ങൾക്ക് മുമ്പ് ഉള്ള ഒരു ദിവസം രാവിലെ 11.30 ഓടെയാണ് പെൺകുട്ടിയെ കണ്ടത്. ഒരു പരീക്ഷ എഴുതാൻ പോകുവാണെന്നും സുഹൃത്തിനെ കാത്തുനിൽക്കുകയാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്. പിന്നീട് വെളുത്തു മെലിഞ്ഞ രൂപമുള്ള അഞ്ജാതനായ യുവാവ് ഉച്ചയോടെ വന്ന് മുറിയെടുത്തു.
102-ാം നമ്പർ മുറിയാണ് യുവാവ് എടുത്തത്. നാലുമണികഴിഞ്ഞ് രണ്ട് പേരും പോവുകയും ചെയ്തെന്നും സിബിഎ ഇതിനെക്കുറിച്ച് തന്നോട് ചോദിച്ചിട്ടി ല്ലെന്നും മുൻ ലോഡ്ജ് ജീവനക്കാരി പറഞ്ഞു. മാധ്യമങ്ങളിൽ ജസ്‌നയുടെ പടം സഹിതം വാർത്ത വന്നപ്പോൾ ഇത് അന്ന് ലോഡ്‌ജിൽ വച്ച് കണ്ട പെൺകുട്ടി യല്ലേ എന്ന് ലോഡ്‌ജ് ഉടമയോട് ചോദിച്ചിരുന്നെന്നും എന്നാൽ പത്തെക്കുറിച്ച് ആരോടും ഒന്നും പറയണ്ടെന്ന് ലോഡ്‌ജ് ഉടമ നിർദ്ദേശിച്ചിരുന്നതായും മുൻ ജീവനക്കാരി പറയുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ എല്ലാ വിവരവും പറഞ്ഞതായും മുൻ ലോഡ്ജ് ജീവനക്കാരി വ്യക്തമാക്കി.ഇപ്പോൾ ലോഡ്ജിലെ നിന്നും ജോലി ഉപേക്ഷിച്ച ശേഷമാണ് വെളിപ്പെടുത്തൽ നടത്തുന്നത് എന്നും ഇവർ പറഞ്ഞു.
ജസ്നയെ കണ്ടെന്ന സ്ത്രീയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ
ജസ്നയെ മുണ്ടക്കയത്ത് ലോഡ്ജിൽ വച്ച് കണ്ടെന്ന സ്ത്രീയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ. ജസ്നയുമായി രൂപസാദൃശ്യമുള്ള ആരും ലോഡ്ജിൽ വന്നിട്ടില്ല. അതിനെക്കുറിച്ച് എന്നോട് ഇതുവരെ അവർ ചോദിച്ചിട്ടുമില്ല. അന്വേഷണ ഘട്ടത്തിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് ടൗണിലുള്ള എല്ലാവരെയും ചോ ദ്യം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണെന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി. ആരോപണമുയർത്തിയ സ്ത്രീയെ ലോഡ്ജിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണം.തമ്മിൽ എതിർപ്പ് ഉണ്ടായതിന്റെ പേരിൽ ജാതി പേര് വിളിച്ച് അധിഷേപിച്ച തായി ഇവർ വ്യാജ പരാതി നൽകിയിരുന്നെന്നും ലോഡ്ജ് ഉടമ പറഞ്ഞു.
ജസ്നയെ കണ്ടെന്ന മുൻ ലോഡ്ജ് ജീവനക്കാരിയുടെ ആരോപണം നിഷേധിച്ച് ജസ്നയുടെ പിതാവും
ജെസ്നയെ ലോഡ്ജിൽ വച്ച് കണ്ടെന്ന മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ ജെസ്നയുടെ പിതാവ് ജയിംസ് നിഷേധിച്ചു.സ്ത്രീയോ സ്ത്രീയുടെ സു ഹൃത്തോ ആയ ഒരാൾ ശനിയാഴ്ച വിളിച്ചിരുന്നു. ഇവർ പറഞ്ഞ കാര്യങ്ങൾ വച്ച് തന്റെ സുഹൃത്ത് അന്വേഷിച്ചു. എന്നാൽ അത് തെറ്റാണെന്ന് തെളിഞ്ഞ തായും ജെസ്നയുടെ പിതാവ് പറഞ്ഞു.
മുണ്ടക്കയം സ്വദേശിനിയുടെത് അന്വേഷണം വഴിതെറ്റിക്കാനുള്ള പരാമർശമാണെന്നും, ജെസ്ന തിരോധാനം സിബിഐ കൃത്യമായി അന്വേഷിക്കുന്നു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

+ There are no comments
Add yours