സ്വർണവിലയിൽ വൻ വർദ്ധന പവന് കൂടിയത് 840 രൂപ. പവന് 840 രൂപ വർധിച്ച് 53,360 രൂപയായും ഉയർന്നു.ഗ്രാമിന് 105 രൂപയാണ് വർധി ച്ചത്. 6670 രൂപയായിലാണ് വ്യാപരം നടന്നത്.

ചിങ്ങം ഒന്നായ ഇന്ന് ആഭരണപ്രേമികളെ കാത്തിരുന്നത് കനത്ത നിരാശ. ഓണക്കാലവും വിവാഹ സീസണും വിരുന്നെത്തുന്ന ചിങ്ങമാസത്തിന്റെ ആ ദ്യനാളിൽ തന്നെ സ്വർണ വില കുതിച്ചുകയറി. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 6,670 രൂപയായി. പവന് 53,360 രൂപയും.
കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ബജറ്റിന് ശേഷം ഒറ്റദിവസം ഇത്ര വിലവർധനയും ആ ദ്യം. കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം പവന് 2,560 രൂപയും ഗ്രാമിന് 320 രൂപയും ഉയർന്നു. ഇറക്കുമതി തീരുവ കുറച്ചശേഷവും വില വൻതോതിൽ കൂടു ന്നത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഷോപ്പിങ് കാലത്തിന് പുറമേ ചിങ്ങമാസം വിവാഹ സീസൺ കൂടിയാണെന്നിരിക്കേ, വിവാഹാവശ്യത്തിന് സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വില വർധന പ്രതിസന്ധിയായി.
കനംകുറഞ്ഞതും (ലൈറ്റ്വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് വൻ മുന്നേറ്റം നടത്തി. ഗ്രാമിന് 90 രൂപ ഉയർന്ന് 5,515 രൂപയായി. 22 കാരറ്റിനെ അപേക്ഷിച്ച് വില കുറവായതിനാൽ, സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഉപ യോക്താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് കേരളത്തിൽ ലഭിച്ചിരുന്നു.
വെള്ളി വില ഗ്രാമിന് ഇന്ന് ഒരു രൂപ വർധിച്ച് 90 രൂപയിലെത്തി. വെള്ളികൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങി യവ വാങ്ങുന്നവർക്ക് ഈ വില വർധന തിരിച്ചടിയാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി വാങ്ങുന്നരെയം വില വർധന വലയ്ക്കും.

+ There are no comments
Add yours