വയനാടിന് സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷനും

Estimated read time 1 min read
Share :

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ട്ടമായവർക്ക് സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷനും. ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്ക് ആദ്യ ഘട്ട ഭവന പദ്ധതിയുമായാണ് അസർ ഫൗണ്ടേഷൻ വേറിട്ട മാതൃക സൃഷ്ടിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 20 പേർക്ക് വീട് നിർമിച്ചു നൽകുവാനാണ് പദ്ധതി. നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തിൽ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടപെട്ട മനുഷ്യരെ പ്രതീക്ഷയുടെ ലോകത്തേക്ക് തിരികെ എത്തിക്കുന്നതാണ് ഈ ഭവനപദ്ധതി. ഈ ഭവനപദ്ധതിയിൽ കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷനും പീസ് വാലിയും കൈകോർത്താണ് ഭവന നിർമ്മാണം.

കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മാതൃകാപരമായി പ്രവർത്തനമാണ് ഇവർ കാഴ്ച്ച വെച്ചത്.ഭവന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം.

Anoop A Latheef 9447112792,
P.E Mohammed Ansary 9447418045
C.M. Mohammed Faisy. 9447130060

Share :

You May Also Like

More From Author

+ There are no comments

Add yours