പെരുവന്താനം പഞ്ചായത്ത് ഓഫിസിൽ ഇരുന്ന് മദ്യാപനം നടത്തിയ പഞ്ചായത്ത് അംഗം ഷാജി പുല്ലാട്ട് മെംബർ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പെരുവന്താനം പഞ്ചായത്ത് ഓഫിസിലേയ്ക്ക് മാർച്ചും ഉപരോധവും സംഘിപ്പിച്ചു.
പെരുവന്താനം ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പോലീസ് തടഞ്ഞു.തുർന്ന് നടന്ന ഉപരോധനം പെരുവന്താനം പഞ്ചായത്ത് എൽ ഡിഎഫ് കൺവീനർ ബേബി മാത്യൂ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എംസി..സുരേഷ്,സജിമോൻ, പ്രഭ ബാബു, പി. വൈ. നിസാർ, ബിജുമോൻ പി. ആർ, സാ ലിക്കുട്ടി,ജാൻസി വി.എൻ. സിപിഎം ലോക്കൽ സെക്രട്ടറി ഷാജി.പി. ജോസഫ്, സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

+ There are no comments
Add yours