വികസനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും അല്ലാതെ കമ്മീഷൻ അടിച്ചുമാറ്റനായി ആകരുതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമതി മെംബർ ജോസഫ് വാഴയ്ക്കൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്‍റീൻ നിർമാണത്തിലെ വൻ അഴിമതിയിൽ വിജലിയൻസ് അന്വേഷണം വേണമെന്ന് ആവശ്യ പ്പെട്ട് ചിറക്കടവ് മണ്ഡലം യുഡിഎഫ് കമ്മിറ്റി ആശുപത്രി കവാടത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് യുഡിഎഫ് സമരം നടത്തുന്നതെന്നും വികസനമെന്ന പേരിൽ ജനറൽ ആശുപത്രിയിൽ നടത്തുന്നത് പ്രഹസനമാ ണെന്നും ജോസഫ് വാഴയ്ക്കൻ കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്‍റീൻ നിർമാണത്തിലെ വൻ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിറക്കടവ് മണ്ഡലം യുഡിഎഫ് കമ്മിറ്റി ആശുപത്രി കവാടത്തിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ ഫ് വാഴയ്ക്കൻ. കാന്‍റീൻ നിർമാണത്തിന്റെ മറവിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. 75 ലക്ഷം മുടക്കി പണിത കെട്ടിടത്തിൽ കാന്‍റീൻ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യം ഒന്നുംതന്നെ ഒരുക്കിയിട്ടില്ലന്നും ഇവർ പറഞ്ഞു .
തോമസ് കല്ലാടൻ, പി. ജീരാജ്, മറിയമ്മ ടീച്ചർ, പി.എം. സലീം, മുണ്ടക്കയം സോമൻ, അബ്ദുൾ റസാക്ക്, സേവൃർ മൂലകുന്ന്, ലാജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours