കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരുടെയും, പരമ്പരാഗത മേഖ ലയില്‍ ഉള്‍പ്പടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ അടി യന്തിരമായി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സി വിൽ സ്‌റ്റേഷനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.
കാർഷിക കടങ്ങൾ എഴുതി തള്ളുക, കാർഷിക പാക്കേജ് പ്രഖ്യാപിക്കുക, റബ്ബർ സംഭര ണം ഊർജ്ജിതമാക്കുക,അസംഘടിത തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പു വ രുത്തുക, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാ നിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. ലോക് ഡൗൺ നിയ ന്ത്രണങ്ങൾ പാലിച്ചുകൊണ്ടു നടന്ന സമരത്തിൽ ഡി സി സി ജനറൽ സെക്രട്ടറിമാരായ പി എ ഷെമീർ, റോണി കെ. ബേബി, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി ജീരാജ്, സുനി ൽ സീബ്ലൂ എന്നിവർ പങ്കെടുത്തു.