പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞിരപ്പള്ളി യുവജന വേദി രാപ്പകല്‍ സമരവും റാലിയും ആസാദീ നൈറ്റും ശനിയാഴ്ച വൈകീട്ട് ഏഴിന് പേട്ടക്കവലയില്‍ നടത്തും. വൈകീട്ട് 6.30ന് ഇടപ്പള്ളി പള്ളി പരിസരത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റ് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് പേട്ടക്കവലയില്‍ യോഗവും കലാപരിപാടികളും ചിത്രരചനയും ഉള്‍പ്പെടുത്തി യുള്ള ആസാദി നൈറ്റ് നടത്തും. പുലര്‍ച്ചെ അഞ്ച് വരെയാണ് സമരപരിപാടികള്‍ നട ത്തുക. ഡോ. എന്‍. ജയരാജ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം ഇഇ്ജാസുല്‍ കൗസരി ആമൂഖപ്രഭാഷണം നടത്തും. ഷി ഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രന്‍ വൈദ്യര്‍ ഭരണയുടെ ആമുഖം വായിക്കും. വിവിധ രാഷ്ട്രീയ, സാംസ്‌കരിക നേതാക്കള്‍ പരിപാടി യില്‍ പങ്കെടുക്കുമെന്ന് യുവജന വേദി ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളന ത്തില്‍ അമീര്‍ ബദ്‌രി,നായിഫ് ഫൈസി,ഷൈജുദ്ദീന്‍ കളരീക്കല്‍,അല്‍ഫാസ് റഷീദ്,അസീബ് സൈ നുദ്ദീന്‍ എന്നിവര്‍ പരിപാടി വിശദ്ദീകരിച്ചു.