കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപാ വിനിയോഗിച്ച് എട്ടാം വാർഡിലെ നൂറുൽഹുദാ യുപി സ്കൂൾ വളപ്പിൽ നിർമാണം പൂർത്തിയാക്കിയ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അദ്ധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.പി.എ.ഷമീർ, വാർഡ് മെംബർ എം.എ.റിബിൻ ഷാ, ഹെ ഡ്മിസ്ട്രസ് ദീപാ.യു നായർ, പി.ടി.എ പ്രസിഡണ്ട് ജലാൽ കോട്ടവാതുക്കൽ, ഷാജി വി ല്ലണി, ദീപമോൾ, ഫസിലി കോട്ടവാതുക്കൽ,നാദിർഷാ, യൂനുസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ വികസനത്തിന് നേതൃത്വം നൽകുന്ന ജനപ്രതിനിധികളെ ചടങ്ങിൽ പൊന്നാടയ ണിയിച്ച് ആദരിച്ചു.