കേരളാ സ്റ്റേറ്റ് എക്സ്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി കൂട്ടിക്ക ൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പിൽ നിർമ്മിച്ചു നൽകിയ വീട് വെള്ളിയാഴ്ച പകൽ 12ന് മന്ത്രി വി എൻ വാസവർ കൈമാറും.

സംഘടനയുടെ ദേതൃത്വത്തിൽ എട്ടു ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷം കൂട്ടി ക്കൽ പഞ്ചായത്തിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടു നഷ്ടപ്പെട്ട ഷീനാ നൗഷാദിന് നിർമ്മിച്ചു നൽകിയ വീടാണിത്.സംഘടനയുടെ ജില്ല പ്രസിഡണ്ട് റെജി കൃഷ്ണ ചടങ്ങി ൽ അധ്യക്ഷനാകും.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും . ജില്ലാ പഞ്ചായത്ത് അംഗം പിആർ അനുപമ, കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളാകും.