സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തിയ മാവേലി ക്കര മുന്‍ യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനെ എസ്.എന്‍.ഡി.പി യോഗത്തില്‍ നിന്നും പുറത്താക്കണമെന്ന് ഹൈറേഞ്ച് യൂണിയന്‍ ശാഖാ സെക്രട്ടറിമാരുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ചുള്ള പ്രമേയം യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അവതരിപ്പിച്ചു. യോഗം പ്രമേയം ഐക്യകണ്‌ഠേന പാസ്സാക്കി. ഏകാത്മകം സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് എസ്.എന്‍ഡിപിയോഗം കൗണ്‍സിലര്‍ എ.ജി. തങ്കപ്പന്‍ നിര്‍വ്വഹിച്ചു.
യൂണിയന്‍ സെക്രട്ടറി അഡ്വ. പി. ജീരാജ് ആമുഖ പ്രഭാഷണം നടത്തി യോഗം ഡയറക്്ട ര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. പി. അനിയന്‍, ഷാജി ഷാസ് യൂണിയന്‍ കൗണ്‍സിലര്‍മാ രായ സി. എന്‍. മോഹനന്‍, രാജേഷ് ചിറക്കടവ്, യുണിയന്‍ വനിതാസംഘം സെക്രട്ടറി സിന്ധുമുരളീധരന്‍, വൈസ് പ്രസിഡന്റ് പത്മിനി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.