കാഞ്ഞിരപ്പള്ളി: പച്ചക്കറി കൃഷി ചെയ്യുകയും , ഉത്പന്നങ്ങൾ വിപണികളിൽ എത്തി ക്കുകയും ചെയ്യുന്ന കർഷകർക്ക് 2020-21 വാർഷിക പദ്ധതിയിൽ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് അഭിപ്രായപ്പെ ട്ടു. പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ജീവനി 2020 ‘ന്റെ  ബ്ലോക്ക് തല ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ. ത്രിത ല പഞ്ചായത്തംഗങ്ങളുടെ കൃഷിയിടങ്ങളിൽ പച്ചക്കറി കൃഷി ചെയ്ത് മറ്റുള്ളവർക്ക് മാതൃക കാട്ടുവാനാണ് ജീവനി 2020 കൊണ്ട് ഉദ്ദേശിക്കുന്നത്. വരുന്ന വിഷുവിന് വിള വെടുക്കാൻ പാകമാണ് ഈ കൃഷികൾ ചെയ്യുന്നത്.

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവിന്റെ അദ്ധ്യക്ഷതയിൽ  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസി സ്റ്റൻറ് ഡയറക്ടർ പി. അനിത പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിയുടെ കൃഷിയിടത്തിലാണ് പച്ചക്കറിത്തൈകൾ വച്ച് പിടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം  സമതി ചെയർമാൻമാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, വി.ടി.അയൂബ് ഖാൻ ,ബ്ലോക്ക് പഞ്ച അംഗങ്ങളായ പ്രകാശ് പള്ളിക്കൂടം , ആശ ജോയി, മറിയമ്മ ജോസഫ്, പി.ജി. വസന്ത കുമാരി, അജിത രതീഷ്, ഗ്രാമ പഞ്ച: വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ടി.എം. ഹനീഫ ,ബ്ളോക്ക് പഞ്ചായത്ത് സെക്രട്ട റി എൻ.രാജേഷ്, ജോർഡിൻ കിഴക്കേത്തലയ്ക്കൽ, ബിജു ചക്കാല, വിപിൻ രാജു, റെജി പടിഞ്ഞാറെമുറി എന്നിവർ പ്രസംഗിച്ചു. വരും ദിവസങ്ങളിൽ ബ്ലോക്കിലെ ഏഴ് പഞ്ചാ യത്തുകളിലെയും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ അടുക്കളമുറ്റത്ത് കൃഷിയിറക്കുന്ന തിനുളള പദ്ധതികൾ നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.