കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 8 പഞ്ചായത്തുകളിലെ 12 ലോ ക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ 10000  ഫലവൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുന്ന സു ഭിക്ഷം ഫലവൃക്ഷം പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ലോക്കൽ തല ഉദ്ഘാടനം കൊടുവന്താ നത്ത് മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ദുൽ കരീം മുസല്യാരുടെ പറമ്പി ൽ പ്ലാവിൻ തൈ നട്ട് CPI(M) ജില്ലാ കമ്മറ്റിയംഗം വി.പി.ഇസ്മായിൽ നിർവ്വഹിച്ചു. സെ ന്റ് മേരീസ് കോൺവന്റ് മoത്തിൽ ഏരിയാ സെക്രട്ടറി കെ.രാജേഷും,പിച്ചകപ്പള്ളിമേട്ടിൽ ജില്ലാ കമ്മറ്റിയംഗം വി.പി.ഇബ്രാഹിമും, അഡ്വ.പി.ഷാനവാസ് ആനിത്തോട്ടത്തും, ഏരിയാ കമ്മറ്റിയംഗം എസ്.ഷാജി തമ്പലക്കാടും, പി.എസ്.സുരേന്ദ്രൻ തോട്ടുമുഖത്തും, ഷമീം അഹമ്മദ് ഇടപ്പള്ളിയിലും, പി.കെ.നസീർ പൂതക്കുഴിയിലും, ഒന്നാം മൈലിൽ വി .സജിനും, പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ പാറക്കടവിലും, ലോക്കൽ സെക്രട്ടറി ടി.കെ.ജയൻ മാനിടുംകുഴിയിലും, പഞ്ചായത്തംഗം എം.എ.റിബിൻ ഷാ പത്തേക്കറിലും  സുഭിക്ഷം ഫലവൃക്ഷം പദ്ധതിയുടെ ഭാഗമായി പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം നിർവഹി ച്ചു. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി പ്ലാവിൻ തൈകളാണ് സുഭി ക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ (എം) നേതൃത്വത്തിൽ നട്ടു സംരക്ഷിക്കു ന്നത്