പാറത്തോട്ടിലെ 125-ാളം ടാക്‌സി ഡ്രൈവേഴ്‌സിനായുള്ള കോവിഡ് 19 അതിജീവന പദ്ധ  തി മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി നടപ്പിലാക്കി. മറ്റുള്ളവരുടെ അത്യാവശ്യങ്ങളി ലും അപകട സന്ദര്‍ഭങ്ങളിലും സഹായഹസ്തവുമായി ഓടിയെത്തുന്ന ഒരു വിഭാഗമാ ണ് ടാക്‌സി ഡ്രൈവേഴ്‌സെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് ഡയറക്ടര്‍ ഫാ. തോമസ് മറ്റമു ണ്ടയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഇടയിലും ആളുകളുടെ യാത്രയ്ക്കും തങ്ങ ളുടെ നിലനില്‍പ്പിനുമായി വാഹനം ഓടിക്കുവാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാ ണ്. അതിനാല്‍ കോവിഡ് 19ല്‍ നിന്ന് സംരക്ഷണം ലഭിക്കേണ്ടതിന് ഇവര്‍ക്കായി മാസ്‌കു കളും സോപ്പുകളും സാനിറ്റൈസറും ലഭ്യമാക്കുന്നതോടൊപ്പം രോഗപ്രതിരോധ ശക്തി വ ര്‍ധിപ്പിക്കുന്നതിന് പ്രതിദിനം ഓരോ പായ്ക്കറ്റ് പാലും നല്‍കും.
ഡീസല്‍ വിലയും ഇന്‍ഷ്വറന്‍സ് തുടങ്ങിയ മറ്റു ചെലവുകളും വര്‍ധിച്ചതിനാലും ഓട്ടം കുറഞ്ഞതുമൂലവും വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്ക ളായ അരി, വെളിച്ചെണ്ണ, തേയില, ചുക്കുകാപ്പി, ബ്രെഡ് എന്നീ ഭക്ഷ്യ വസ്തുക്കളും പ  ദ്ധതിയിലൂടെ ലഭ്യമാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ കാലാവധി ഒരുമാസത്തേക്കായിരിക്കും.ജോയിന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കിളി രൂപ്പറന്പില്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ജെയ്‌സണ്‍ ചെന്പ്‌ളായില്‍ തുടങ്ങിയവര്‍ പ ങ്കെടുത്തു. കമ്മിറ്റി അംഗങ്ങളായ ജോമോന്‍ കെ.ജെ, റഹിം കെ.എസ്, മോഹനന്‍ എം. എസ്, സജി കല്ലോലിക്കല്‍, സജി മുള്ളുകാലായില്‍, ബാബു മഞ്ഞാക്കല്‍, ടോമി തട്ടുങ്കല്‍, സുനില്‍ അരുവിക്കുഴി, ജോഷി ചിന്നൂര്‍, മമ്മൂട്ടി പൂഴിത്തറയില്‍, ജോഷി കെ. ജോസഫ്, അഭിലാഷ് കെ.എസ്. കുറുമാക്കല്‍, സോണി വര്‍ഗീസ്  എന്നിവര്‍ പരിപാടികള്‍ക്കു നേ തൃത്വം നല്‍കി.