ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികളെ ആക്ഷേപി ക്കുന്ന നേതാക്കൾ ഭക്തജനങ്ങൾക്കെല്ലാം വോട്ടുണ്ടെന്ന കാര്യം മറക്കരുതെന്ന് പന്തളം കൊട്ടാര നിർവാഹക സമിതിയംഗം ശ്രീമൂലം തിരുന്നാൾ ശശികുമാര വർമ്മ.എരുമേ ലിയിൽ പി സി ജോർജ് എംഎൽഎയുടെ വിശ്വാസ സംരക്ഷണ സത്യാഗ്രഹം ഉദ്ഘാട നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാനാജാതി മത സ്ഥര നിരവധി പേ രാണ് സത്യാഗ്രഹ പന്തലിൽ പിന്തുണയർപ്പിച്ച് എത്തിയത്.
മുകളിൽ ഇരിക്കുമ്പോൾ പട്ടി കടിക്കില്ല എന്നാണ് ചിലരുടെ വിചാരം.എന്നാൽ താഴേ ഇറങ്ങുമ്പോൾ ഉറമ്പ് കടിച്ചാൽ പോലും തകർന്ന് പോകുന്നവരാണ് ഇക്കൂട്ടരെന്നും ശ ശികുമാര വർമ്മ പരിഹസിച്ചു. അത് കൊണ്ട് ആചാരങ്ങളിൽ വിശ്വസിക്കുന്ന ആളു കളെ ഭരണാധികാരികൾ ആക്ഷേപിക്കരുത്. നിങ്ങൾ സഹായിക്കണമെന്നില്ല.എല്ലാ ദൈവങ്ങളും നിങ്ങൾ സഹായിച്ച ട്ടല്ല രക്ഷപ്പെട്ടതെന്നും ആക്ഷേപിച്ചാൽ നാശമായിരി ക്കും ഫലമെന്നും ഇത്ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും ശശികുമാര വർ മ്മ പറഞ്ഞു. 
വിശ്വാസത്തെ തകർക്കാൻ സമ്മതിക്കില്ലന്ന് സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സം സാരിച്ച ക്നാനായ സഭ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് പറഞ്ഞു. ഇന്ന് ഹൈന്ദവാചരത്തിനെതിരെയാണെങ്കിൽ നാളെ ക്രൈസ്തവ വിശ്വാസ ത്തിനെയും മുസ്ലീം വിശ്വാസത്തിനെയും ഭരണ സംവിധാനം തൊടില്ല എന്ന് പറയാനാ കില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ പേട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും വാവരു പള്ളിയിലും കാണിക്കയും നേർച്ചയുമിട്ട ശേഷം പ്രകടനമായാണ് പി.സി ജോ ർജ് സത്യാഗ്രഹ പന്തലിൽ എത്തിയത്.പന്തലിലെ അയ്യപ്പവിഗ്രഹത്തിൽ മാല ചാർ ത്തിയ ശേഷമാണ് സത്യാഗ്രഹം തുടങ്ങിയത്.സമരപന്തലിൽ പിന്തുണയുമായി രാഷ്ട്രീ യ സാമൂഹിക, രംഗത്തെ വിവിധ പ്രമുഖർ എത്തിയിരുന്നു.