ലോക് സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിൽ ശില്പപശാല സംഘടിപ്പിച്ചു.മന്ത്രിമാരും പോളിറ്റ് ബ്യൂറോ അംഗങ്ങൾ അടക്കമുള്ള നേതാക്കൾ ഇതിൻ്റെ ഭാഗമായി ഭവന സന്ദർശനം നടത്തും. ജ നുവരി ഒന്ന് മുതൽ 21 വരെയാണ് ഭവന സന്ദർശനം. സർക്കാരിൻ്റെ നേട്ടങ്ങൾ വിശദീ കരിച്ചുള്ള ല ഘുലേഖകൾ ഇതോടൊപ്പം വിതരണം ചെയ്യും. കേന്ദ്ര സർക്കാരിൻ്റെ കേ രളത്തോടുള്ള അവഗണനയും തുറന്ന് കാട്ടും. തിരഞ്ഞെടുപ്പിൽ താഴെ തട്ടിലുള്ള ത യാറെടുപ്പ് കൃത്യ മായി നിരീക്ഷിക്കും. പാർട്ടിയിലെയും ഘടകകക്ഷികളിലെയും ത ർക്കങ്ങൾ തീർക്കുവാനും ഇടഞ്ഞ് നിൽക്കുന്നവരെ കൂടെ നിർത്തുവാനുമാണ് ശ്രമം. ബഫർ സോൺ വി ഷയത്തിൽ ജനങ്ങൾക്കൊപ്പമാണ് സർക്കാർ എന്ന് ചൂണ്ടിക്കാട്ടും.
കാഞ്ഞിരപ്പള്ളിയിൽ ഏരിയാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ശില്പപശാല ജില്ല ക മ്മറ്റിയംഗം ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു.സമ്മേളനത്തിൽ ഏരിയാ, ജില്ലാ കമ്മി റ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.