കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേ ജ്മെന്റിന് അനുവദിച്ച ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പിഎസ്സി പരിശീലന ഉപ കേന്ദ്രം മുണ്ടക്കയം സാന്തോം സെൻററിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുള ത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യ ക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷനായിരുന്നു. രാഷ്ട്രനിർമിതിയിൽ പങ്കാളിക ളാകുന്നതിന് യുവജനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓർമിപ്പിച്ചു .ലഭിക്കുന്ന അവസരങ്ങളിൽ അർ പ്പണബോധത്തോടെ അധ്വാനിക്കുകയും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കു കയും ചെയ്യുന്നതിന് യുവജനങ്ങൾക്ക് സാധിക്കുമ്പോൾ ചലനാത്മകമായ സമൂഹം രൂ പപ്പെടുമെന്ന് അധ്യക്ഷപ്രസംഗത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. പുഷ്പ മ രിയൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡ ൻറ് രേഖ ദാസ്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണം പ്ലാക്കൽ, ഫിനാൻസ് കൗൺസിൽ മെമ്പർ ഔസേപ്പച്ചൻ തേനംമാക്കൽ എന്നിവർ ആ ശംസകൾ നേർന്നു. കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയലൂപറമ്പിൽ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു . പരിശീലന ഉപ കേന്ദ്രം കോ ഡിനേറ്റർ ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത്  അധ്യാപകർ ,വിദ്യാർഥികൾ പ്രദേശവാസി കൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.