കാഞ്ഞിരപള്ളി എകെജെഎം സ്കൂളിന്റെ  വജ്ര ജൂബിലി വർഷത്തിൽ തിളക്കമാർന്ന വിജയം നേടി തുടർച്ചയായി ഈ വർഷവും 100% വിജയം കരസ്ഥമാക്കി. കാഞ്ഞിര പ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എ.കെ.ജെ.എം. സ്കൂളിൽ  SSLC പരീക്ഷക്ക്‌ 141 കുട്ടികൾ പരീക്ഷ എഴുതിയതിൽ 104 പേർക്കും മുഴുവൻ A+, 16 പേർക്ക് ഒൻപത് A+ ഉo ലഭിച്ചു.

വിദ്യാർത്ഥികളുടെ ആത്മാർത്ഥതയും അദ്ധ്യാപകരുടെ  അർപ്പണ മനോഭാവവും ഫാ. സാൽവിൻ അഗസ്റ്റ്യൻ S.J. യുടെ ദീർഘവീക്ഷണവും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയുമാണ് ഈ വിജയത്തിന് അടിസ്ഥാനമെന്ന് പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല SJ അനുസ്മരിച്ചു. വിജയികളെ സ്കൂൾ മാനേജ്മെന്റും സ്റ്റാഫും പി. ടി. എ. യും അഭിനന്ദിച്ചു.