സിപിഐഎംൻ്റെ ആദ്യകാല നേതാവും കാഞ്ഞിരപ്പള്ളിയിലെ മുൻ നിയമസഭാംഗ വു മായിരുന്ന കെ.എസ് മുസ്തഫാ കമാലിൻ്റെ കൊച്ചുമോൾ കാശ്മീര ഷിറാസാണ് ‘ജന്നിഫർ ക്രിസ്റ്റോ’ എന്ന പേരിൽ ഇംഗ്ലീഷ് നോവൽ എഴുതിയത്. മുസ്തഫാ കമാലിൻ്റെ മകൻ ഷി റാസ്കമാലിൻ്റെ മകളാണ് കാശ്മീര ഷിറാസ്. ഇദേഹം വിംഗ് ബുക്ക് പബ്ലിഷിംഗിൽ ഉദ്യോ ഗസ്ഥനാണ്. സൈറ ഷിറാസ് മാതാവുമാണ്‌. ഇവാൻഷിറാസ് സഹോദരിയും.
ചെറുപ്പം മുതലേ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും കാശ്മീരയ്ക്ക് ഏറെ താൽപ ര്യമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. തുടർന്നും ഇംഗ്ലീഷ് നോവലുകൾ എഴു താനാണ് കാശ്മീരയുടെ തീരുമാനം. ഈരാറ്റുപേട്ട മുസ്ലീം ഗേൽസ് ഹൈസ്കുളിൽ ഒൻപ താം ക്ലാസിൽ പഠിക്കുന്ന കാഷ്മീര ഇതേ സ്കൂളു തന്നെയാണ് തൻ്റെ പുസ്തക പ്രകാശന ത്തിനായി തെരഞ്ഞെടുത്തത്.ഗവർമെൻ്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് പ്രഫ: എം കെ ഫരീദിന് നോവൽ കൈമാറി പ്രകാശനം ചെയ്തു.ചടങ്ങിൽ ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹറാ അബ്ദുൽ ഖാദർ അധ്യക്ഷ യാ യി.നഗരസഭയുടെ മുൻ അധ്യക്ഷൻ മാരായ ടി എം റഷീദ്,വി എം സിറാജ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. ചിറ ക്കടവ് പഞ്ചായത്ത് അംഗം ആൻറ്റണി മാർട്ടിൻ ,പിപിഎം നൗഷാദ്, കെ എം ജാഫർ, എം എഫ് അബ്ദുൽ ഖാദർ ,കെ എ ഷിനു മോൾ, ഹാഷിംപുളിക്കൽ, വി പി നാസർ, എസ് എഫ് ജബ്ബാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീനാ, ഷി റാസ് കമാൽ എന്നിവർ സംസാരിച്ചു.കുമാരി കാശ്മീര ഷീറാസ് മറുപടി പ്രസംഗം നടത്തി.