കാഞ്ഞിരപ്പള്ളി: അദ്ധ്യയനത്തിന്റെ 106 വര്‍ഷം പിന്നിടുന്ന പേട്ട ഗവ: ഹൈസ്‌കൂളി ന്റെ വാര്‍ഷികാഘോഷവും, പൂര്‍വ വിദ്യാര്‍ഥി സംഗമവും ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.ആര്‍.സജി അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീര്‍ മുഖ്യ പ്രഭാഷണം നടത്തി. 
ബ്ലോക് പഞ്ചായത്തംഗം പി.എ.ഷമീര്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റോസമ്മ വെട്ടിത്താനം, വാര്‍ഡംഗം നുബിന്‍ അന്‍ഫല്‍, പഞ്ചായത്തംഗങ്ങളായ എം.എ.റിബിന്‍ ഷാ, നസീമ ഹാരീസ്, ഹെഡ്മിസ്ട്രസ് സൂസന്നമ്മ ജോണ്‍, ശിവദാസന്‍, ഇല്യാസ്, ഷാഹിന ടി.കെ, എന്‍.കെ.സുരേഷ് കുമാര്‍, ലാല്‍ വര്‍ഗീസ്, ഋഷികേശ് ദത്തന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ടി.കെ. അബ്ദുള്‍ സലാം അദ്ധ്യക്ഷനായി. വിവിധ കലാപരിപാടികളും, ഗാനമേളയും, സമ്മാന വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.