ദുരന്തനിവാരണ അതോററ്റിയുടെ കീഴിൽ രൂപീകരിച്ചിരിക്കുന്ന ആപ്തമിത്രക്ക് മുണ്ടക്ക യം വൈ.എം.സി.എ അണുനാശിനി ഉപകരണം വാങ്ങി നൽകി.സെക്രട്ടറി ബോബിന മാ ത്യു ഉപകരണം പ്രവർത്തകർക്ക് കൈമാറി.ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ദുരന്തങ്ങളുടെ തീവ്രതകുറക്കുന്നതിനുവേണ്ടിയാണ് ദുരന്തനിവാരണസേന ആ പ്തമിത്ര രൂപീകരിച്ചത്. കേരളത്തിൽ മഹാ പ്രളയത്തിനുശേഷമാണ് കേരള ഡിസാസ്റ്റർ മാനേജ്‍മെന്റിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു പരുപാടിക്ക് രൂപം കൊടുത്തത്.
അഗ്നിരക്ഷാസേനയുടെ ത്രിശൂർ ട്രെയിനിങ് അക്കാദമിയിൽ നിന്നും പരിശീലനം നേടിയ 200 വളണ്ടിയർമാരാണ് കോട്ടയം ജില്ലയിൽ സേവനരംഗത്തുള്ളത്.ഓഖി ദുരന്തകാല ത്തും, കഴിഞ്ഞ പ്രളയകാലത്തും ശ്രദ്ധേയമായ സേവനങ്ങളാണ് ഇവർ നിർവഹിച്ചിട്ടുള്ള ത്.ഇപ്പോൾ നാടാകെ കോവിഡ്19 ഭീതിപരത്തുമ്പോൾ, നാടും നഗരവും അണുവിമുക്ത മാക്കി കോവിഡിനെ പ്രതിരോധിക്കുകയാണ് ഈ സന്നദ്ധസേന വളണ്ടിയർമാർ. ലോ ക്ക്ഡൗൺ സമയത്തു ജനങ്ങൾ എത്തിചേരുന്ന പൊതുസ്ഥലങ്ങലാണ് ഇവർ അണുവിമു ക്തമാക്കുന്നത്.
ടൗണുകൾ,ആശുപത്രികൾ, പഞ്ചായത്ത്ഓഫീസുകൾ, പോലീസ്സ്റ്റേഷനുകൾ,റേഷൻ കടക ൾ, സപ്ലൈകോ,ബസ്‌സ്റ്റാന്റുകൾ, വെയിറ്റിങ്ഷെഡ്ഡുകൾ,അംഗൻവാടികൾ,കോടതിസമു ച്ചയം ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ ആപ്തമിത്ര വളണ്ടിയർമാർ അണുവിമുതമാക്കു ന്നത്. ഇതോടൊപ്പം പ്രായാധിക്യം ചെന്ന നിരാലംബരായ രോഗികൾക്ക് മരുന്ന് റേഷൻ മ റ്റു ആവശ്യസാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകിക്കൊണ്ടിരിക്കുന്നു. കോട്ടയം ജില്ല യിൽ വിവിധ സ്ഥലങ്ങളിൽ വളണ്ടിയർമാരുടെ സേവനം ലഭ്യമാണ്. കാഞ്ഞിരപ്പള്ളി താ ലൂക്കിൽ കോ ഓർഡിനേറ്റർമാരായ അരുൺശങ്കർ, നിസാർ റ്റി.ഇ എന്നിവരുടെ നേതൃത്വ ത്തിലാണ് ടീ വോളന്റിയേഴ്സിന്റെ പ്രവർത്തനം.