ലോക് ഡൗൺ നിരോധനാജ്ഞ ദിനങ്ങളിൽ അദ്ധ്യാപക ദമ്പതികൾ ജൈവകൃഷിയുമായി സ്വഭവനത്തിൽ സമയം ചിലവഴിക്കുന്നു. പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂ ളിലെ  പ്രഥമ അദ്ധ്യാപിക ലെറ്റി റ്റീച്ചറും, കൃഷി ഒരു സംസ്ക്കാരമാക്കി വളത്തുക എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്ന ഭർത്താവും കൊടുങ്ങൂർ ഗവ: ഹൈസ്ക്കുളിലെ അ ദ്ധ്യാപകനുമായ പി ഹരികുമാർ സാറും കൊറോണക്കാലം തങ്ങളുടെ കൊടുങ്ങൂരുള്ള വീടുള്ള പതിനഞ്ചു് സെന്റ് ഭൂമിയിൽ, രാവിലെ ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞിട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങി ഏറെ നേരം കൃഷിയിടങ്ങളിൽ ചിലവഴിക്കും.
കോവൽ,പാവൽ,പയർ,ചീര ചുവപ്പും പച്ചയും,പടവലം,വെണ്ട,പച്ചമുളക്,തക്കാളി എന്നിവയെല്ലാം ജൈവകൃഷിയിലൂടെ നട്ട് ലോക് ടൗൺ ദിനങ്ങളെ  ഈ കുടുംബം ആ ഘോഷമാക്കുകയാണ്.കടയടപ്പ് കാരണം പന്തൽ സാമഗ്ര ഹികൾ കിട്ടാത്തതുകൊണ്ടു ക യറിനു പകരം ടൈൽ പ്ലാസ്റ്റിക്കു വള്ളിയും, വാഴനാരു,സാരിക്കര എന്നിവ ഉപയോഗി ച്ചാണ് കോവലിനും പയറിനും പടവലത്തിനും പന്തൽ ഒരുക്കിയിരിക്കുന്നത്. മണ്ണിനെ പ്രണയിച്ചാൽ മണ്ണ് നമുക്ക് സമ്മാനങ്ങൾ വിതറുമെന്ന് ഇവർ അനുഭവം കൊണ്ട് വിവ രിക്കുന്നു. ജൈവ രീതിയിലുള്ള ചീരതൈകൾ ആവശ്യക്കാർക്ക് കൊടുക്കുന്നതിലും സ മയം കണ്ടെത്തുന്നുണ്ട്. തങ്ങളുടെ വീട്ടിലേയ്ക്കുള്ള ആവശ്യമുള്ള പച്ചക്കറികൾ ഞങ്ങ ളുടെ കൃഷിയിടത്തു് നിന്നു ലഭിക്കുമെന്ന് ഇവർ പറഞ്ഞു.