കാഞ്ഞിരപ്പള്ളി ബ്രദേഴ്സ് ചാരിറ്റിയുടെ നേതൃത്വത്തിൽ കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച വില്ലണി മിച്ചഭൂമിയിൽ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വി എൻ രാജേഷിന് നൽകി കൊണ്ട് സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാ റോയി വടക്കേൽ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് ചാരിറ്റി ഭാരവാഹികളായ ഷാജി പെരുന്നേപ്പറ മ്പിൽ, മാത്യു കുളങ്ങര, ബിജു പത്യാല, ജോജി കോഴിമല, സോജിമോൻ കുരീക്കാട്ടു കുന്നേൽ, സുനു മുത്തിയപാറ, അപ്പച്ചൻ കരിയിൽ, ജോമോൻ ഇല്ലിക്കൻ,  എന്നിവർ നേതൃത്വം നൽകി. മേഖലയിലെ നൂറ്റി അമ്പത് വീട്ടുകാർക്ക് ഇവർ കിറ്റുകൾ വിതര ണം ചെയ്തു.