കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിച്ച സമൂഹ അടുക്കളയിലേക്ക് നാ ടിന്റെ സ്നേഹം ഒഴുകിയെത്തുകയാണ്.വിവിധ സംഘടനകളും,വ്യക്തികളും അടുക്കള യിലേക്കാവശ്യമായ സാധന സാമഗ്രികൾ എത്തിച്ച് നൽകിയാണ് പ്രതിസന്ധി കാലത്ത് നാടിന് താങ്ങാവുന്നത്. വാഴയില മുതൽ പച്ചക്കറികളും, പലവ്യജ്ഞനങ്ങളും കൊണ്ട് സമൂഹ അടുക്കളയുടെ കലവറ നിറക്കുകയാണ് സുമനസുകൾ. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് നേതൃത്വത്തിൽ രണ്ട് ദിവസത്തേക്കാവശ്യ മായ പലവ്യഞ്ജനങ്ങൾ എത്തിച്ച് നൽകി.

യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻചിറ, സെക്രട്ടറി ബിജു പത്യാല, നജീബ് എന്നിവ രുടെ നേതൃത്വത്തിൽ സാധനങ്ങൾ പഞ്ചായത്താഫീസിൽ എത്തിച്ച് നൽകി. കാഞ്ഞിരപ്പ ള്ളി സലഫി മസ്ജിദ്, കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, ഡിവൈഎ ഫ്ഐ പടിഞ്ഞാറ്റ യൂണിറ്റ് തുടങ്ങിയ സംഘടനകളും, നിരവധി വ്യക്തികളും സഹായ മെത്തിച്ചു.ഓരോ വാർഡിലെയും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സാധന ങ്ങൾ ശേഖരിച്ച് എത്തിച്ച് നൽകികൊണ്ടിരിക്കുകയാണ്.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീ ലാ നസീർ, വൈസ് പ്രസിഡണ്ട് റിജോ വാളാന്തറ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെ യർമാൻ സജിൻ വട്ടപ്പള്ളി, പഞ്ചായത്തംഗങ്ങളായ എം.എ.റിബിൻ ഷാ,ഒ.വി റെജി ജോ ഷി അഞ്ച നാട്, സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് സമൂഹ  അ ടുക്കളയുടെ പ്രവർത്തനം.

കാഞ്ഞിരപ്പള്ളി സ്റ്റാർ കേറ്ററിങ്ങ് ഉടമ മസൂദ്, കുടുംബശ്രീ പ്രവർത്തകരായ ജോളി സാജ ൻ, ആശ സജ്ഞയ്, മിനി ബിനു എന്നിവരാണ് പാചകത്തിന് നേതൃത്വം നൽകുന്നത്. ഒപ്പം സഹായത്തിനായി സന്നദ്ധ പ്രവർത്തകരുമുണ്ട്.ദിവസേന 150 മുതൽ 400 പേർക്ക് വരെ യാണ് ഭക്ഷണം നൽകുന്നത്.