മുൻഗണന കാർഡുടമകൾക്ക് സർക്കാർ സൗജന്യമായി വിതരണം ചെയ്യാൻ കൊണ്ടുവന്ന ഗോതമ്പ് ഐ.എൻ.ടി.യു.സി തൊഴിലാളികൾ ഇറക്കിയില്ല. പൊതു വിപണിയിലെ കയ റ്റിറക്ക് കൂലി ആവശ്യപ്പെട്ടാണ് ഇവർ ലോഡിറക്കാതിരുന്നത്. കിറ്റുകൾ തയ്യാറാക്കാനാ യി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലൂർദ്ദ് പാരിഷ്ഹാളിൽ സൗകര്യമൊരുക്കിയിരു ന്നു.കൂടാതെ സന്നദ്ധ പ്രവർത്തകരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിരുന്നു.എന്നാൽ കിറ്റുകളിലേക്കുള്ള നുറുക്ക് ഗോതമ്പുമായി ലോറിയെത്തിയപ്പോൾ കൂലി വർധനവ് ആ വശ്യപ്പെട്ട് ഐ.എൻ.ടി.യു.സി തൊഴിലാളികൾ ഇത് ഇറക്കാൻ വിസമ്മതിക്കുകയായി രുന്നു.

പൊതു വിപണിയിലെ കൂലിയായ 25 രൂപ ഒരു ക്വിൻ്റലിന് വേണമെന്നായിരുന്നു ഇവ രുടെ നിലപാട്. 12 രൂപ ബില്ലും, 3 രൂപ ലെവിയുമടക്കം 15 രൂപ നൽകാം എന്ന് അറി യിച്ചുവെങ്കിലും ഇത് തൊഴിലാളികൾ സമ്മതിച്ചില്ല. യൂണിയൻ നേതാവടക്കം ബന്ധപ്പെ ട്ടെങ്കിലും തൊഴിലാളികൾ അമിതകൂലി എന്ന നിലപാടിൽ തന്നെ ഉറച്ചു നിന്നു.തുടർന്ന് ഇവിടെ ലോഡിറക്കാൻ കഴിയാതായതോടെ ഇത് പേട്ടക്കവലയിലെ സപ്ലൈക്കോയുടെ സൂപ്പർമാർക്കറ്റിത്തിക്കുകയായിരുന്നു. മുൻപ് എ.എ.വൈ കാർഡുടമകൾക്കുള്ള കിറ്റു കൾ തയ്യാറാക്കിയിരുന്നത് സപ്ലൈക്കോ സൂപ്പർമാർക്കറ്റിലായിരുന്നു.

മുൻഗണന കാർഡുടമകളുടെ എണ്ണം കൂടുതലായതിനാലാണ് കിറ്റുകൾ തയ്യാറാക്കാൻ പ ഞ്ചായത്തിൻ്റെ സഹായത്തോടെ സപ്ലൈക്കോ അധികൃതർ മറ്റൊരിടം കണ്ടെത്തിയത്. ലോഡിറക്കുന്നതിൻ്റെ കൂലിയുമായി ബന്ധപ്പെട്ട് സപ്ലൈക്കോ അധികൃതരുമായി തൊഴി ലാളികൾ തർക്കത്തിലേർപ്പെടുന്നത് സ്ഥിരം സംഭവമാണ്.