പൊൻകുന്നം:തനിക്കു ലഭിച്ച ക്ഷേമ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേയ്ക്ക് സംഭാവന ചെയ്ത് 82കാരി. ചിറക്കടവ് താവൂർ കരിക്കാട്ടാത്തുവയലിൽ വി.കെ തങ്കമ്മയാണ് തുക നൽകിയത്. ഏറെ ആവശ്യങ്ങൾ ഉണ്ടെങ്കിലും നാട് വലിയ പ്ര തിസന്ധി നേരിടുമ്പോൾ തന്നാലാവും വിധം പങ്ക് ചേരുകയാണ് ഈ വയോധിക.
പൊൻകുന്നം സർവ്വീസ് സഹകരണ ബാങ്കിന്റെ കത്തലാങ്കൽപ്പടി ശാഖയിൽ എത്തിയ പെൻഷൻ ബ്രാഞ്ച് മാനേജർ അരുൺ എസ് നായർക്ക് കൈമാറി.ബ്രാഞ്ചിൽ നിന്ന് തന്നെ ദുരിതാശ്വാസ നിധി അക്കൗഡിലേയ്ക്ക് തുക അയച്ചു.