സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന പ രിപാടിയിലെ ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് സഞ്ച രിക്കുന്ന വിത്ത് വണ്ടികളായി മണിമലയിലെ ഓട്ടോറിക്ഷകൾ മാറിയത്. ഓട്ടോറി ക്ഷകളിൽ സ്ഥാപിച്ചിരിക്കുന്ന വിത്ത് പെട്ടികളിൽ നിന്ന് ആവശ്യത്തിനുള്ള പച്ചക്കറി വിത്തുകൾ സൗജന്യമായി എടുക്കാം. മണിമല കൃഷി ഭവനാണ് ഓട്ടോറിക്ഷകളിൽ വിത്ത് പെട്ടി വെക്കുക എന്ന ആശയത്തിന് പിന്നിൽ. ഈ ആശയം ആവേശത്തോടെ യാണ്  ഓട്ടോ ഡ്രൈവർമാർ സ്വീകരിച്ചത്.
ഈ ഉദ്യമത്തിൽ യാത്രക്കാരും പങ്കാളികളായതോടെ, പദ്ധതി പൂർണ്ണ വിജയമായി.പ ദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷ യാത്രക്കാർക്കെല്ലാം സൗജന്യ പച്ചക്കറി വിത്തുകൾ നല്കുന്നതിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് പി. സൈമൺ നിർവ്വഹിച്ചു.
കൃഷി ഓഫീസർ സിമി ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗത്തിൽ അരുൺ ജോസ ഫ്, ജിജു ജോസഫ്, പ്രസാദ് ലൈസാമ്മ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടു ത്തു.