കാഞ്ഞിരപ്പള്ളി: ആനിത്തോട്ടത്ത് നിർമാണം പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 5ന് നടക്കുമെന്ന് വാർഡംഗം ബീനാ ജോബി അറിയിച്ചു. പാലത്തിന്റെ ഉദ്ഘാടനം എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിക്കും. അയിഷ പള്ളി ഇമാം ഹാഫിസ് നിസാർ മൗലവി, നല്ലയിടൻ ആശ്രമത്തിലെ സിസ്റ്റർ റെജിൻ ജോസ് എന്നിവർ അനുഗ്രഹ പ്രഭാഷമം നടത്തും. ജില്ലാ പഞ്ചായത്തംഗം സെ ബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. വാർഡംഗം ബീനാ ജോബി, റോസ മ്മ അഗസ്്തി, പി.എ ഷെമീർ, ഷെമിം അഹമ്മദ്, റ്റി.എച്ച ഷാഹിദ് തുടങ്ങിയവർ പ്രസംഗിക്കും. ആനിത്തോട്ടത്ത് തൊടിന് കുറുകെ നിർമിച്ചിരിക്കുന്ന പാലം നൂറോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ്.ആനിത്തോട്ടത്ത് നിന്ന് തമ്പലക്കാട് റോഡിലേക്ക് എത്താനുള്ള എളുപ്പമാർഗം കൂടിയാ ണ് ഈ പാലം. 4 മീറ്റർ വീതിയിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കു ന്നത്. മുൻപ് രണ്ടര മീറ്ററോളം വീതിയിലുണ്ടായിരുന്ന പാലത്തിന് ബലക്ഷയമുണ്ടായ തിനെതുടർന്നാണ് പാലം പുതിയ പാലം നിർമിച്ചത്. എൻ. ജയരാജ് എം.എൽ.എ ഫ ണ്ടിൽ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമിച്ചിരിക്കുന്നത്.

പത്രസമ്മളനത്തിൽ സ്വാഗത സംഘം കൺവീനർ റ്റി.എച്ച് ഷാഹിദ്, റ്റി.കെ ജയൻ എന്നിവർ പങ്കെടുത്തു.