എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട് കവലയിൽ നാട്ടുചന്തയോടനു ബന്ധിച്ച് ഇക്കോഷോപ്പ് പ്രവർത്തനം തുടങ്ങി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് മാത്തച്ചൻ താമരശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി അധ്യക്ഷതവഹിച്ചു. മുതിർന്ന നെൽക്കർഷകനായ എം.എം.ജോർജ് മണ്ഡപത്തിൽ, യുവ കർഷകരായ രാഹുൽ രവി, ജിബിൻ ജോസ്, വിദ്യാലയങ്ങളിൽ മികച്ച കൃഷി മാതൃകകൾ സൃഷ്ടിച്ച വിദ്യാർഥികൾ തുടങ്ങിയവരെ ആദരിച്ചു.
പൊന്നൊഴുകുംതോടിന്റെ തീരത്ത് പാടശേഖരത്തിൽ വിളഞ്ഞ നെല്ലിൽ നിന്നുള്ള എലിക്കുളം റൈസ് പുറത്തിറക്കി.

കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ് സി.കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ ജോർജ് കെ.മത്തായി പദ്ധതി വിശദീകരണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം ആദ്യവിൽപ്പനയും നിർവഹിച്ചു. കൃഷി അസി.ഡയറക്ടർ റീനാ വി.ജോൺ, കൃഷി ഓഫീസർമാരായ നിസ ലത്തീഫ്, സൂര്യമോൾ തുടങ്ങിയവർ പഠനപരിപാടികൾക്കു നേതൃത്വം നൽകി.

ദ്വിതല പഞ്ചായത്തംഗങ്ങളായ സാജൻതൊടുക, റോസ്മി ജോബി, സുശീല എബ്രഹാം, മാത്യൂസ് പെരുമനങ്ങാട്ട്, ജയിംസ് ജീരകത്തിൽ, ജോഷി കുഴിക്കാട്ടുതാഴെ, ലൗലി ടോമി, ജോസ് മൂക്കിലിക്കാട്ട്, ടോമി കപ്പലുമാക്കൽ, അഖിൽകുമാർ, കർഷക പ്രതിനിധികളായ കെ.ജി. ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, എൻ.ടി. ജഗദീഷ്, സെബാസ്റ്റ്യൻ ഞാറയ്ക്കൽ, കെ.ആർ. മോഹനകുമാർ കുന്നപ്പള്ളികരോട്ട്, സാബിച്ചൻ പാംപ്ലാനിയിൽ, വിത്സൺ പാമ്പൂരിക്കൽ, അനിൽകുമാർ മഞ്ചക്കുഴിയിൽ, ജിബിൻ വെട്ടത്ത്, സക്കറിയ ഇടച്ചേരിപവ്വത്ത്, സനീഷ് ഭാസ്‌കരൻ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, രാഹുൽ രവി, വി.എസ്. പങ്കജാക്ഷൻനായർ തുടങ്ങിയവർ പ്രസംഗിച്ചു. നാടൻപാട്ട് ഗവേഷകൻ രാഹുൽ കൊച്ചാപ്പിയും സംഘവും നടത്തിയ പാട്ടും പറച്ചിലും കർഷകസംഗമത്തിന് മിഴിവേകി.