മുണ്ടക്കയം:കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി നാടിന്റെ സാംസ്‌കാരി രംഗത്തെ നിറസാന്നിദ്ധ്യമാണ് വേലനിലം ബ്രദേഴ്സ് ക്ലബ്ബ്.ക്ലബിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി് അഖില കേരള വടം വലി മത്സരമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി 25 ഇന ബഹുമുഖ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്ന ത്. വൈകിട്ട് മൂന്നിന് മന്ത്രി എം.എം.മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.സി.ജോര്‍ജ് എം.എല്‍.എ. അധ്യക്ഷത വഹിക്കും.ഇ.എ സ്. ബിജിമോള്‍ എം.എല്‍ .എ. അവാര്‍ഡ് ദാനവും മുന്‍ എം.എ.ല്‍ എ കെ.വി കുര്യന്‍ സ്മരണിക പ്രകാശനവും നിര്‍വ്വഹിക്കും. 
പത്തിന് വൈകിട്ട് 5ന് സന്ധ്യ മുന്‍ എം.പി. ജോര്‍ജ് ജെ. മാത്യു ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍ എ കെ.ജെ.തോമസ് സമ്മാനദാനം നിര്‍വ്വഹിക്കും.രാത്രി 8.30 ന് കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.പരിപാടിയുടെ ഭാഗമായി വിപൂലമായ ക്രമീകരണാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികളായ ഷുക്കൂര്‍ കുതിരം കാവില്‍, ഷിജോ പേരൂ പറമ്പില്‍ ജിജി നടക്കല്‍, ടോമി നടക്കല്‍, ലാലച്ചന്‍ അമ്മന്‍ ചേരി എന്നിവര്‍ അറിയിച്ചു.