കാഞ്ഞിരപ്പള്ളി: മദ്യപിച്ച് വീടുകളിലെത്തി ഭാര്യമാരെയും കുട്ടികളെയും മര്‍ദിക്കുക യും ബഹളം വയ്ക്കുന്ന പുരുഷന്‍ ശ്രദ്ധിക്കുക. 30 ദിവസം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍ എത്തി ഒപ്പിടേണ്ടിവരും. അത് വൈകുന്നേരം 6.30ക്ക് എത്തി ഒപ്പിട്ടതിനുശേഷം വിദേശ മദ്യഷോപ്പ് അsക്കുന്ന സമയത്തിനുശേഷമേ പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയ ക്കുന്നത്.

കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്. അന്‍സലാണ് ഇത്തരത്തില്‍ മദ്യപാനത്തിനെതിരെ ബോധവത്ക്കരണം തുടങ്ങിയത്. ഇപ്പോള്‍ വീടുകളിലെത്തി അടിപിടി നടത്തുന്ന കേസുക ള്‍ കുറവാണെന്ന് എസ്ഐ പറഞ്ഞു. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നവരെ പിടികൂടി മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആദ്യം ബോധവത്കരണം നല്‍കും. 
പിന്നീട് എല്ലാ ദിവസവും വൈകുന്നേരം സ്റ്റേഷനിലെത്തി ഒപ്പിടണം. വരാത്തവരെ നൈറ്റ് പട്രോളിംഗിന് പോകുന്ന പോലീസുകാര്‍ പിടികൂടി സ്റ്റേഷനിലെത്തിക്കും. ഇക്കാര്യങ്ങള്‍ എല്ലാംമദ്യപാന്‍മാരുടെ ഭാര്യമാരുടെ ശ്രദ്ധയിപ്പെടുത്തും. ഭാര്യമാരോ ബന്ധുക്കളോ ഇപ്പോള്‍ ബഹളം വയ്ക്കാറില്ലായെന്നും മദ്യപാനം നിറുത്തി എന്ന് പറയുപ്പോള്‍ മാത്രമാണ് ഒപ്പിടല്‍ നിറുത്തുന്നത്. 
പിന്നീട് പരാതിപ്പെട്ടാല്‍ ഭാര്യമാര്‍ക്കായിരിക്കും ഉത്തരവാദിത്വം. ഇത്തരത്തില്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ നിരവധി പുരുഷന്‍മാരാണ് എത്തുന്നത്. പരാതികള്‍ക്കും കുറവുണ്ടായതായി എസ്ഐ പറഞ്ഞു. പോലീസിന്റെ ഈ നടപടി മൂലം വീടുകളില്‍ സ്വസ്ഥമായി കിടന്ന് ഉറങ്ങാന്‍ കഴിയുന്നുണ്ടെന്ന് പല കുടുംബനികളും പറയുന്നു.