കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടന്ന എം ജി സർവ്വകലാശാല സൗത്ത് സോൺ ടേബിൾ ടെന്നിസ് ടൂർണമമെന്റിൽ കുട്ടിക്കാനം മരിയൻ കോളേജ് ജേതാക്കളായി. കോട്ടയം സി. എം. എസ് കോളേജ് രണ്ടാം സ്‌ഥാനവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മൂന്നാം സ്‌ഥാനവും നേടി. സർവകലാശാലയുടെ സൗത്ത് സോണിൽപെട്ട പതിനഞ്ചു ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ വിജയികളായ മൂന്ന് ടീമുകൾ എറണാകുളത്തു നടക്കുന്ന ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടി. രാവിലെ മത്സരത്തിന്റെ ഉദ് ഘടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജോജോ ജോർജ് നിർവഹിച്ചു. കോളേജ് ബർസാർ ഫാ.ഡോ.മനോജ്‌ പാലക്കുടി ആശംസയും, കായിക വിഭാഗം മേധാവി പ്രൊഫ. പ്രവീൺ തര്യൻ സ്വാഗത വുമേകി.