കേന്ദ്ര സംസ്ഥാന ഗവൺമെൻറ് കളുടെയും ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ
(ടിടിഎഫ്ഐ)യുടെയും കോവിഡ് 19 മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ടേബിൾ ടെന്നി സ് അസോസിയേഷൻ ഓഫ് കേരള( ടി ടി എ കെ)  ആലപ്പുഴയിൽ നടത്താനുദ്ദേശിക്കുന്ന സംസ്ഥാന ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിന് മുന്നോടിയായി കോട്ടയം ജില്ലാ തലത്തി ലുള്ള  ചാമ്പ്യൻഷിപ്പ്  ജനുവരി 10 ഞായറാഴ്ച രാവിലെ 9  ന് കാഞ്ഞിരപ്പള്ളി എ കെ ജെഎം ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
കേഡറ്റ് സിംഗിൾസ് മുതൽ   വെറ്ററൻ സിംഗിൾസ് വരെയുള്ള  മത്സരങ്ങൾ ഉണ്ടായിരി ക്കും. ശാരീരിക അകലം അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതിനാൽ  ഡബി ൾസ് ടീം ഇനങ്ങൾ നടത്തില്ല.
പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുടേതായതിനാൽ  മിനി കേഡറ്റ് മത്സരവും  ഉണ്ടാ യിരിക്കുന്നതല്ല. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബർത്ത് സർട്ടിഫിക്കറ്റ് കോപ്പി സഹിതം ഞായറാഴ്ച  രാവിലെ 9 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9349204577