പൊൻകുന്നം : കേരള വനിതാ കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് പൊൻകുന്നത്ത് വച്ചു നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് മേഴ്‌സി ജോസഫ് അധ്യക്ഷത വഹിച്ചു. കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടു പ്പിൽ പ്രസിഡന്റ് ആയി മേഴ്‌സി ജോസഫ്, ഓഫീസ് ചാർജ് സെക്രട്ടറി ആയി രഞ്ജിനി ബേബി, ട്രെഷരാർ ആയി മോളിക്കുട്ടി ജോൺ എന്നിവരെയും ജില്ലാ സം സ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു.

വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മറിയാമ്മ,ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ, സംസ്ഥാന സമിതി അംഗങ്ങൾ ആയ ഷാജി പാമ്പൂരി,ചെറിയാൻ ജോസഫ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജൻ മണ്ണംപ്ലാക്കൽ,നിയോജകമണ്ഡലം ചാർജ് സെക്രട്ടറി ശ്രീകാന്ത് എസ് ബാബു, ജോമോൾ മാത്യു, ജിജി ജോസ ഫ്, സുനി വർഗീസ്, വത്സമ്മ സണ്ണി, മോളിക്കുട്ടി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

+ There are no comments
Add yours